വിജിലന്‍സിന് പ്രത്യേക അധികാരമില്ല

കൊച്ചി: വിജിലന്‍സിന് പ്രത്യേക അധികാരമില്ലെന്ന് ഹൈക്കോടതി. കേരള പൊലീസിന്‍റെ ഒരു വിഭാഗം മാത്രമാണ് വിജിലന്‍സ്. വിജിലന്‍സ് രൂപീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഹാജരാക്കണമെന്നും സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ശങ്കര്‍ റെഡിക്ക് വിജിലന്‍സ് ഡയറക്ടര്‍ക്കായി സ്ഥാനകയറ്റം നല്‍കിയതിനെതിരെ ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കള്ളപ്പരാതി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണെന്ന് ഇത്തരമൊരു സംവിധാനമെന്നും കോടതി ചോദിച്ചു.