ഒബാമകെയറിന് ബദല്‍പദ്ധതി തയ്യാറായി

ന്യൂയോര്‍ക്ക്: ഒബാമ ഭരണകൂടം വിജയകരമായി നടപ്പാക്കിയിരുന്ന ഒബാമ കെയറിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഹെല്‍ത്ത് ബില്‍. ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുത്ത ഉടനെ പ്രഖ്യാപിച്ച ഒന്നാണ് ഒബാമ കെയര്‍ നിര്‍ത്തലാക്കും എന്നത്.
എന്നാല്‍ ഈ തീരുമാനത്തിനെതിരേ ഇപ്പോള്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനമുയരുകയാണ്. ഈ വിഷയത്തില്‍ സെനറ്റ് വോട്ടിങ് നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ ഒബാമയുടെ ഹെല്‍ത്ത് കെയര്‍ ബില്ലിനെതിരുമാണ്.
ഒബാമകെയറിലൂടെ ഇതുവരെയായി ഇന്‍ഷുറന്‍സ് എടുക്കാതിരുന്ന 20 മില്യണ്‍ അമേരിക്കക്കാര്‍ ഇതു വഴി ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴിലായി. അതേ സമയം, ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധന ജനങ്ങള്‍ക്കിടയില്‍ വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഇനി ഹെല്‍ത്ത് ലോ നടപ്പാക്കുന്നതിനു മുന്‍പുള്ള വലിയ വെല്ലുവിളിയായിരിക്കും പ്രീമിയത്തലുണ്ടായ വര്‍ധന.