ആദിവാസി സ്​ത്രീയെ ആന ചവിട്ടിക്കൊന്നു


കണ്ണൂർ: കണ്ണൂർ ആറളത്ത് കാട്ടാനായുടെ ആക്രമണത്തിൽ ആദിവാസി സത്രീ മരിച്ചു. ആറളം ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിലെ അമ്മിണി(52) ആണ് മരിച്ചത്.
മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. രണ്ടു വർഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. കൂടാതെ കഴിഞ്ഞ മാസം കേളകത്തും ,കൊട്ടിയൂരിലും ഒരാൾ വീതം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

You might also like

Most Viewed