റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ ട്രാഫിക് പോലീസിന്‍റെ റോൾ സ്വയം ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം-മുക്കോല ദേശീയ പാതയിൽ ആക്കുളത്തുവെച്ചാണ് സംഭവം.
പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ച കഴക്കൂട്ടം സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനായി പോകുമ്പോഴാണ് മന്ത്രിയുടെ കാര്‍ ഗതാഗതക്കുരുക്കില്‍ പെട്ടത്. അല്‍പനേരം ക്ഷമിച്ച കടകംപള്ളി കുരുക്കഴിക്കാനായി ആദ്യം ഗണ്‍മാനെ രംഗത്തിറക്കി. എന്നിട്ടും രക്ഷയില്ലെന്നുകണ്ട് സ്വയം കാറിനു പുറത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
മന്ത്രി ഗതാഗതം നിയന്ത്രിക്കാന്‍ ഇറങ്ങിയതറിഞ്ഞ് വിവിധ ഇടങ്ങളില്‍നിന്ന് പോലീസ് പാഞ്ഞെത്തിയെങ്കിലും കുരുക്ക് പൂര്‍ണമായി തീര്‍ത്തശേഷമാണ് യാത്ര തുടരാന്‍ മന്ത്രി സന്നദ്ധനായത്.