സർക്കാരിന്റെ വരുമാനം സഹകരണ മേഖലയിലേക്ക് മാറ്റാൻ ആലോചന

തിരുവനന്തപുരം : സഹകരണ പ്രതിസന്ധിയ്ക്ക് ചെറിയ തോതിൽ പരിഹാരം കാണുന്നതിനായി കേരളം സർക്കാരിന്റെ വരുമാനം ജില്ലാ സഹകരണ ബാങ്കിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബെവ്‌കോ അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ വരുമാനങ്ങളാണ് സഹകരണ മേഖലയിലേയ്ക്ക് മാറ്റാൻ ആലോചിക്കുന്നത്. ഇതിലൂടെ സഹകരണ മേഖലയിലെ രൂകഷമായ പ്രതിസന്ധിയ്ക്ക് അയവു വരുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.