നാഡ ചുഴലിക്കാറ്റെത്തി : തമിഴ്നാട്ടിൽ കനത്ത മഴ

ചെന്നൈ : 'നാഡ' ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി. ഇതോടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളിലാണ് നാഡ കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്.
എന്നാൽ ന്യൂനമർദമായി മാറിയതിനാൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് കാലാവസ്ഥ അധികൃതരുടെ റിപ്പോർട്ട്. അതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കില്ലെന്നാണ് പ്രവചനം.