പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ബസിടിച്ച് മരിച്ചു

കോഴിക്കോട്: താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന തൊഴിലാളി ബസിടിച്ച് മരിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് വരുന്ന വഴി ഇയാള്‍ റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോഡിലേക്ക് ഇറങ്ങി ഓടിയ യുവാവിനെ ബസ് ഇടിക്കുകയായിരുന്നു.ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിന് മാനസിക അസ്വസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.