വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: തനിക്ക് മാനക്കേടുണ്ടാക്കിയതായി കാവ്യ

കൊച്ചി : ഫേസ്ബുക്ക് തനിക്കും കുടുംബത്തിനും മാനക്കേടുണ്ടാക്കിയതായി നടി കാവ്യ മാധവന്‍. തന്റെ പേരില്‍ നിര്‍മിക്കപ്പെട്ട വ്യാജ പ്രൊഫൈല്‍ മനപ്രയാസമുണ്ടാക്കി. വ്യാജ അക്കൗണ്ടില്‍ നിന്നും താനെന്നു തെറ്റിദ്ധരിപ്പിച്ച് പലരോടും ചാറ്റു ചെയ്തത് മാനക്കേടുണ്ടാക്കി. സിനിമാ രംഗത്തു പലര്‍ക്കും സമാനമായ അനുഭവമുണ്ട് .പക്ഷെ അവരാരും പരാതി കൊടുക്കാന്‍ പോകാറില്ല. വ്യാജന്‍മാരെ പാഠം പഠിപ്പിക്കാനാണു താന്‍ കേസുമായി മുന്നോട്ട് പോയതെന്നും കാവ്യ പറഞ്ഞു.
വ്യാജ അക്കൗണ്ടിന്റെ പശ്ചാത്തലത്തില്‍ കാവ്യ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പന്തളം സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നു.