ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളിനൊപ്പം ലഘുലേഖ ഫ്രീ

തിരുവനന്തപുരം: അടുത്തമാസം ഒന്നുമുതല്‍ ഹെൽമെറ്റില്ലെങ്കിൽ പെട്രോൾ നൽകില്ലെന്ന ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് മയപ്പെടുത്തി; ഓഗസ്റ്റ് ഒന്നു മുതൽ ഉത്തരവ് കർശനമാക്കില്ലർ. ഓഗസ്റ്റ് ഒന്നു മുതൽ ലഘുലേഖ വിതരണവും ബോധവത്കരണവും നടത്തും. ഇതിനുശേഷമേ ഉത്തരവ് കര്‍ശനമായി നടപ്പാക്കൂവെന്ന് ടോമിന്‍ ജെ തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ പമ്പില്‍ വരുന്നവര്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് തിരുത്തിയിരിക്കുന്നത്. ഇതിനെതിരെ ഗതാഗതമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.