ഭക്ഷ്യവിഷബാധ: 13 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം:ഭക്ഷ്യവിഷബാധയേറ്റ് 13 വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിവി രാജ സ്‌പോട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷണം കഴിച്ച ഉടനെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12.15നാണ് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജ്യോതിലക്ഷ്മി, ആന്‍സി സാറ, പാര്‍വതി, അശ്വതി വിനിമോള്‍ അനുരാധ, ആരതി, നീലിമ, ദേവിക മുരളി, പഞ്ചമി, ഫിമിന, അതുല്യ, ജിബി എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍.