കോഴിക്കോട്ടെ മാധ്യമവിലക്ക്: പൊലീസ് മാപ്പു പറഞ്ഞു

കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതില്‍ മാപ്പു പറഞ്ഞതായി ടൗണ്‍ സിഐ അറിയിച്ചു ഇക്കാര്യത്തില്‍ പൊലീസിന് പിശക് പറ്റിയതായും ടൗണ്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിസരത്ത് നിന്ന് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചെന്നാണ് എസ്.ഐ പറഞ്ഞതെന്നും കൂടുതല്‍ കാര്യങ്ങള്‍ എസ്ഐയോട് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉന്നത ഉദ്ദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞായിരുന്നു കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ നിന്ന് ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, ഡിഎസ്എന്‍ജി എഞ്ചിനീയര്‍ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയാണ് പൊലീസ് ജില്ലാ കോടതി വളപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്.