മാധ്യമങ്ങളെ തടയുന്നതു പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: മാധ്യമങ്ങളെ കൃത്യനിർവഹണത്തിൽ തടയുന്നതു പ്രോത്സാഹിപ്പിക്കാനാവില്ലെന്നു കേരള ടെലിവിഷൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോൺ ബ്രിട്ടാസ്. ജനാധിപത്യ പ്രക്രിയയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അവസരമുണ്ടാകണം. കോടതികളുടെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശവും ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.