മെത്രാന്‍കായൽ നികത്തൽ: അനുമതി നല്കിയത് മുഖ്യമന്ത്രി

കൊച്ചി:റവന്യൂ വകുപ്പിന്റെ വിയോജിപ്പ് മറികടന്നാണ് കുമരകം മെത്രാന്‍കായലിലെ 378 ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് രേഖകള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസനും ചേര്‍ന്നാണ് റവന്യൂവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് വയല്‍ നികത്താന്‍ അനുമതി നല്‍കിയത്.
കോട്ടയം ജില്ലാ കളക്ടര്‍ ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വകാര്യകമ്പനിക്ക് വേണ്ടിയാണന്ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നു. റവന്യൂവകുപ്പ് മന്ത്രിസഭക്ക് കൈമാറിയ രേഖകളുടെ പകര്‍പ്പ് മാധ്യമങ്ങള്ക്ക് ലഭിച്ചു