എല്ലാവർക്കും അരോഗ്യം: യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച

10 വർഷംകൊണ്ട് സമ്പൂർണ്ണ മദ്യ നിരോദനം നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച പുറത്തിറങ്ങും. പാവപ്പെട്ടവർക്ക് ഉച്ച ഭക്ഷണ പൊതികൾ വിതരണം ചെയ്യും, ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ ബോധവൽക്കരണം നടത്തും വായ്പാ, പദ്ധതികൾ ഏകോപിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് പത്രിക പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി പ്രകടന പത്രികയ്ക്ക് മേൽനോട്ടം വഹിക്കും. എല്ലാവർക്കും അരോഗ്യം, പാർപ്പിടം, ഭക്ഷണം എന്നിവയാണ് പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ.