വൈക്കം വിശ്വന്‍ കോട്ടയത്തു മത്സരിച്ചേക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മത്സരിക്കാന്‍ സാധ്യത. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സാധ്യതാ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയായിരിക്കും വൈക്കം വിശ്വന്‍ മത്സരിക്കുക. നാളെ തുടങ്ങുന്ന സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ വൈക്കം വിശ്വന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കും.