വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് അവധിയെടുക്കാത്തതിന് യുവതി ആത്മഹത്യ ചെയ്തു

കാണ്‍പൂര്‍: വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് അവധിയെടുക്കാത്തതിന് യുവതി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ ദമ്ബതിമാര്‍ അവധിയെടുക്കുന്നതിലെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു.പൂനം പാല്‍ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. ഷാളില്‍ കെട്ടിതൂങ്ങി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഭര്‍ത്താവ് ബ്രജേഷ് സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരനാണ്. ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി അവധിയെടുക്കാന്‍ യുവതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നേരത്തെ വരാം എന്ന് പറഞ്ഞ് ഇയാള്‍ ജോലിക്ക് പോയി.യുവാവിന്റെ അമ്മ മാര്‍ക്കറ്റില്‍ നിന്നും മടങ്ങി എത്തുമ്ബോള്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത മരുമകളെയാണ് കണ്ടത്. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. യുവതിയുടെ വീട്ടുക്കാര്‍ ഇത് വരെ പരാതിയൊന്നും നല്‍കിയില്ല.