മെട്രോ റെയിലിന്റെ തൊഴിലാളി അജ്ഞാത വാഹനം കയറി മരിച്ചു

ആലുവ: ദേശീയപാതയില്‍ ആലുവ പുളിഞ്ചോടിന് സമീപം മെട്രോ റെയിലിന്റെ നിര്‍മാണലേര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളി അജ്ഞാത വാഹനം കയറി മരിച്ചു. ഇന്നു പുലര്‍ച്ചെ ആറോടെയാണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മെട്രോ റെയിലിന്റെ കരാറുകാരായ എന്‍ ആന്റ് ജി കമ്പനിയുടെ ജീവനക്കാരനായിരുന്നു മരിച്ച തൊഴിലാളി. ആലുവ ട്രാഫിക് പോലീസ് കേസെടുത്തു.