തിരഞ്ഞെടുപ്പിൽ സുധീരന്‍ മത്സരിക്കണമെന്ന് ലീഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരന്‍ മത്സരിക്കണമെന്ന് മുസ്‍ലിംലീഗ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം സുധീരന്‍ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചില മുസ്‍ലിംലീഗ് എംഎല്‍എമാര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ അധിക സീറ്റ് ചോദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.