വിവാദ പരാമര്‍ശം: ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു



കൊച്ചി: സോളാര്‍ കമ്മിഷനെതിരെ വിവാദ പരാമര്‍ശം നടത്തിയതില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. കമ്മിഷനെതിരെയല്ല, കേസിലെ പ്രതികളെ കുറിച്ചാണ് പരാമര്‍ശം നടത്തിയതെന്നും ഷിബു വ്യക്തമാക്കി. കമ്മിഷന് നല്‍കിയ സത്യവാങ്്മൂലത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.
മുഖ്യമന്ത്രിയെ വിസ്തരിച്ച കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ഷിബുവിന്റെ പരാമര്‍ശം. തെളിവെടുപ്പെന്ന പേരില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വായിനോക്കികളുടെ മുന്നില്‍ 15 മണിക്കര്‍ൂ ഇരുന്നുകൊടുത്തുവെന്നും ഇത് പാടില്ലെന്ന് തങ്ങള്‍ പറഞ്ഞിരുന്നതായിരുന്നുവെന്നുമാണ് ഷിബു ഒരു പൊതുചടങ്ങില്‍ പ്രസംഗിച്ചത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് അഭിഭാഷകര്‍ കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും കമ്മിഷന്‍ ഉത്തരവിട്ടിരുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed