മലപ്പുറത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്.
കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ അയ്യപ്പഭക്തരുടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പൊലിസില്‍ നിന്നു ലഭിച്ച വിവരം. ആശുപത്രിയില്‍ എത്തിച്ചവരില്‍ രണ്ടു പേരുടെ കൈ പൂര്‍ണമായും മുറിഞ്ഞു പോയ അവസ്ഥയിലാണ്.