ബര്‍ഗറിനുള്ളിലെ കാൻസർ എന്ന വില്ലൻ

ഫാസ്റ്റ് ഫുഡ് പ്രേമികൾക്ക് ഇതൊരു നിരാശ തന്നെയായിരിക്കും. ലോകാരോഗ്യസംഘടനയാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഉപ്പിട്ട പന്നിയിറച്ചി, ഹാംബര്‍ഗര്‍, സോസേജ് എന്നിവയും കാന്‍സര്‍ രോഗത്തിന് കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രധാനമായും ഇവയിലെല്ലാമുള്ള, മാംസം കേടുകൂടാതിരിക്കാനായി ചേര്‍ക്കുന്ന രാസവസ്തുക്കളാണ് കാന്‍സറിലേക്കു നയിക്കുന്നത്. പുകച്ചും ഉപ്പിട്ടും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തുമൊക്കെ സൂക്ഷിച്ചു വയ്ക്കുന്നതും കാന്‍സറിന് കാരണമാകുന്നു. ചുവന്ന മാംസവും ആരോഗ്യത്തിനു ഭീഷണിയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, മദ്യം, ആസ്ബറ്റോസ്, ആര്‍സനിക് (വിഷം), സിഗററ്റ് എന്നിവയും കാന്‍സറിന് കാരണമായ പ്രധാന ഘടകങ്ങളാണ്.
ധാരാളമായി ചുവന്ന മാംസം കഴിക്കുന്നത് കുടല്‍ കാന്‍സറിനു കാരണമാകുമെന്ന് വേള്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് ഫണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാംബര്‍ഗര്‍, മിന്‍സ്ഡ് ബീഫ്, പോര്‍ക്ക് ചോപ്പ് തുടങ്ങിയവയാണ് ചുവന്ന മാംസത്തിലുള്‍പ്പെടുന്നവ. ചെറിയ അളവിലാണെങ്കില്‍പ്പോലും പ്രോസസ്ഡ് മീറ്റ് കാന്‍സര്‍ സാധ്യത കൂട്ടുമെന്ന് കണ്ടെത്തി. ഭക്ഷണത്തിന് നിറം നല്‍കാനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കുടലിനെ ബാധിക്കുകകായും ചെയ്യും.