ലാവ്ലിന്‍ കേസ് : സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ലാവ്ലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ഉപഹര്‍ജിയില്‍ ഫെബ്രുവരി രണ്ടാം വാരം വാദം കേള്‍ക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റീസ് പി. ഉബൈദാണു സര്‍ക്കാരിന്റെ ഉപഹര്‍ജി അംഗീകരിച്ചത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലിയുടെ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹര്‍ജി പരിഗണിക്കണമെന്നതില്‍ സര്‍ക്കാരിനു എന്താണു തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. ഉപഹര്‍ജി നല്‍കാന്‍ സര്‍ക്കാരിനു അവകാശമില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി വിജയന്റെ അഭിഭാഷകന്‍ എന്‍.കെ.ദാമോദരന്‍ വാദിച്ചു. ഈ വാദം കോടതി തള്ളിക്കളഞ്ഞു.