ആലിലവയര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടോ ?

മനോഹരമായ ഷേപ്പുള്ള വയറാണ് ഓരോരുത്തരുടേയും ആഗ്രഹമെങ്കിലും അതിന് വിപരീതമായാണ് വയറിന്റെ ഘടന. ഇതിന് ആരേയും കുട്ടപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം ഉത്തരവാദികള്‍ നമ്മള്‍ തന്നെയായിരിക്കും എന്നതാണ് സത്യം.
പല കാരണങ്ങള്‍ കൊണ്ടും വയറിന്റെ ഭംഗി കുറയും. പലപ്പോഴും അത് കുടവയര്‍ എന്ന അവസ്ഥയിലേക്കും നമ്മളെ എത്തിക്കും. ഇതെല്ലാം മാറ്റി ആലിലവയര്‍ സ്വന്തമാക്കണമെങ്കില്‍ നമ്മുടെ ജീവിത രീതിയിലും ഡയറ്റിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അതിനു നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.
വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വ്യായാമം ആരോഗ്യത്തിന് ഇപ്പോഴും നല്ലതാണ്. വേഗത്തിലുള്ള ചാട്ടം, ഓട്ടം എന്നിവയെല്ലാം വയറിന്റെ ഭംഗി നിലനിര്‍ത്തും.
വെയ്റ്റ് ട്രെയിനിങ് സ്‌ക്വാട്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ് തുടങ്ങിയ വ്യായാമ മുറകള്‍ കാലിനും ഉദരത്തിനും ഗുണം ചെയ്യും. ഇതൊടൊപ്പം ക്രഞ്ചസ്സും ചെയ്യുന്നത് നല്ലതാണ്.
ജങ്ക് ഫുഡുകള്‍ ഉപേക്ഷിക്കുകയാണ് അടുത്തത്. ഇത് ആരോഗ്യം മാത്രമല്ല ആയുസ്സും വര്‍ദ്ധിപ്പിക്കും. അഴകൊത്ത വയറിനു വേണ്ടിയും നമുക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. കാരണം ജങ്ക് ഫുഡിലെ ഉയര്‍ന്ന കലോറിയും സോഡിയവും കുടവയറിനെ ക്ഷണിച്ചു വരുത്തുന്നു.
പോഷകമൂല്യമുള്ള ഭക്ഷണം അഥവാ സൂപ്പര്‍ഫുഡുകള്‍ എന്നറിയപ്പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ഓട്‌സ്, സാല്‍മണ്‍മത്സ്യം, എന്നിവ പ്രോട്ടീന്‍ ധാരാളമുള്ള കൊഴുപ്പില്ലാത്ത ആഹാരങ്ങൾ ഇതിനുദാഹരണമാണ്.
വെള്ളം കുടിയ്ക്കുക ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. മാത്രമല്ല നിര്‍ജ്ജലീകരണം തടയാനും വെള്ളം കുടി സഹായിക്കുന്നു.