ഏത് കോടതി പറഞ്ഞാലും വിശ്വാസങ്ങളിൽ മാറ്റം വരുത്തരുത് : കെ. മുരളീധരൻ

തിരുവവന്തപുരം: ഏത് കോടതി പറഞ്ഞാലും വിശ്വാസങ്ങളിൽ മാറ്റം വരുത്തരുതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഒരേ രീതിയിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.