പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂകമ്പം

ലാഹോര്‍/കാഠ്മണ്ഡു: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 5 രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണുണ്ടായത്. ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലും പഞ്ചാബിലുമായിരുന്നു കൂടുതല്‍ പ്രകമ്പനം അനുഭവപ്പെട്ടത്. ജമ്മുകാഷ്മീരിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 227 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റാവല്‍പിണ്ടി, സ്വാത്, അബോട്ടാബാദ്, മിയാന്‍വാലി, ഇസ്ലാമാബാദ്, പെഷാവര്‍, മുസാഫറാബാദ്, സ്വാബി, ഫൈസലാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ഹിന്ദുകുഷ് പ്രദേശത്ത് റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമുണ്്ടായിരുന്നു. ആറു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് പാക്, അഫ്ഗാന്‍ പ്രദേശത്ത് വന്‍ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.