കൊച്ചി മെട്രോ : കോച്ചുകള്‍ കേരളത്തിലെത്തി

കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകൾ കേരളത്തിലെത്തി. കഴിഞ്ഞ രണ്ടാം തിയതി ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി അൽസ്റ്റൊം പ്ലാന്റിൽ നിന്ന് പുറപ്പെട്ട മൂന്ന് കൂറ്റൻ ട്രെയിലറുകൾ ഇന്നു വെളുപ്പിനെയാണ് പാലക്കാട്ട് സംസ്ഥാന അതിർത്തി കടന്നത്. ആലുവ മുട്ടത്തെ മെട്രോ യാർഡിലേക്കാണ് കോച്ചു വണ്ടികൾ എത്തുന്നത് . വരുന്ന ഇരുപത്തി മൂന്നിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്യും.