പത്താന്‍കോട്ട്, അഫ്ഗാന്‍ ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ആക്രമണവും അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണവും തമ്മില്‍ ബന്ധമുണ്്െടന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യയ്ക്കു ലഭിച്ചതായി ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുടെ പാക്കിസ്ഥാനില്‍നിന്നുള്ള ഒരു വിഭാഗമാണ് പത്താന്‍കോട്ട് വ്യോമതാവളം, മസര്‍ ഇ ഷരീഫ് കോണ്‍സുലേറ്റ് ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന സൂചനകള്‍. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു നിര്‍ദേശം നല്‍കിയതായി ഇന്ത്യ സ്ഥരീകരിച്ചിരുന്നു. പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തില്‍ ആറു ഭീകരരും ഏഴു സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച മൂന്നു ഭീകരരെയും സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ രാജ്യങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടില്‍ ഭീകരാക്രമണം മാറ്റം വരുത്തുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.