അതിർത്തി തർക്കം: ഇന്ത്യ-ചൈന ഉന്നതതല ചർച്ച തുടങ്ങി

കിഴക്കൻ ലഡാക്കിൽ അവശേഷിക്കുന്ന സംഘർഷമേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും 16ാമത് ഉന്നതതല ചർച്ച തുടങ്ങി.കിഴക്കൻ ലഡാക്കിൽ, നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിക്കുന്നത്. ഇവിടുത്തെ സുരക്ഷ പരിഗണിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുമെന്ന് അധികാരികൾ അറിയിച്ചു.
നിയന്ത്രണ രേഖയുടെ പടിഞ്ഞാറൻ പ്രദേശങ്ങളെ കുറിച്ച് മുമ്പ് നടന്ന ഉന്നതതല ചർച്ചയിൽ പറഞ്ഞിരുന്നതാണ്. പട്രോളിങ് പോയന്റ് 15 (ഹോട്ട് സ്പ്രിങ്), ഡെപ്‌സാങ് ബൾജ്, ഡെംചോക്ക് തുടങ്ങിയ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന് ചൈന പിന്മാറണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
ഗാൽവൻ താഴ്വര, ഹോട്ട് സ്പ്രിങ്സ്, കോങ്രൂം നാല തുടങ്ങിയിടത്ത് ചൈനയുടെ കൈകടത്തലുണ്ടായിരുന്നു. 2020ൽ ഗാൽവൻ താഴ്വരയിൽ ഉണ്ടായ സംഘർഷങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാൻ കാരണമായത്.