വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് തടഞ്ഞു; മലയാളി ഭർതൃമതി ജീവനൊടുക്കി


കോയമ്പത്തൂർ: വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നതിന് ഭർത്താവ് വിലക്കേർപ്പെടുത്തിയതിൽ മനംനൊന്ത് മലയാളി യുവതി ജീവനൊടുക്കി. ഇരുപതുകാരി അപർണയാണ് കോയമ്പത്തൂരിലെ കൗണ്ടപ്പാളത്തിലെ വീട്ടിൽ തൂങ്ങി മരിച്ചത്.

അപർണയുടെ ഭർത്താവ് കുമാർ ലോറി ഡ്രൈവറാണ്.ജോലിയാവശ്യത്തിനായി കുമാർ എപ്പോഴും പുറത്തായിരിക്കും. ഈ സമയത്ത് അപർണ സോഷ്യൽ മീഡിയകളിൽ സജീവമാകുകയാണ് പതിവ്. എപ്പോഴും വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കുമാർ ഫോൺ എടുത്തുമാറ്റുകയും ചെയ്തു. എന്നാൽ മറ്റൊരു ഫോണിൽ നിന്ന് സഹോദരനെ വിളിച്ച അപർണ സംഭവങ്ങൾ അയാളെ അറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

You might also like

Most Viewed