ബൈഡനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് ട്രംപ്


ഓൾഡ് ഫോർജ്: ജോ ബൈഡൻ പ്രസിഡന്‍റായാൽ അമേരിക്കക്കാർക്ക് അതു ദുഃസ്വപ്നമായിരിക്കുമെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബൈഡന്‍റെ ജൻമദേശമായ പെൻസിൽവാനിയയിൽ വോട്ടർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈഡൻ അമേരിക്കയിലെ തൊഴിലാളികളെ വഞ്ചിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടായി അമേരിക്കയെ വിൽക്കാനും തൊഴിലുകൾ ഇല്ലാതാക്കാനും മറ്റു രാജ്യങ്ങൾക്ക് അമേരിക്കയിലെ ജോലികൾ തീറെഴുതാനുമാണ് അദ്ദേഹം സമയം ചിലവഴിച്ചത്. അദ്ദേഹം അധികാരത്തിലെത്തുന്നത് അമേരിക്കക്കാരുടെ ദുഃസ്വപ്നമാണ്- ഓൾഡ് ഫോർജിൽ ഒത്തുകൂടിയ ജനത്തോടു ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം സ്വീകരിച്ചു ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടു മുൻപായിരുന്നു ട്രംപിന്‍റെ കടുത്ത വിമർശനങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed