ഒബാമ കഴിവില്ലാത്ത പ്രസിഡണ്ടായിരുന്നു.... എന്ന് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ കഴിവില്ലാത്ത പ്രസിഡണ്ടായിരുന്നുവെന്ന് ഡോണൾഡ് ട്രംപ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രംപിനെയും ഭരണകൂടത്തെയും വിമർശിച്ച് രംഗത്തത്തിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ നിലവാരമില്ലാത്തതാണെന്നും, അത്തരം പ്രവർത്തനങ്ങളിൽ സർ‌ക്കാർ പൂർണപരാജയമാണെന്നും ഒബാമ തുറന്നടിച്ചിരുന്നു.


എന്നാൽ തന്‍റെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളും മറ്റും ശക്തമാക്കിയതിന്‍റെ ഫലമായി രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു. 15,27,664 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 90,978 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed