ബ്രിട്ടനില്‍ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടനില്‍ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു. ബ്രിസ്റ്റലില്‍ താമസിക്കുന്ന കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശി മിനിയുടെ ഭര്‍ത്താവ് അമര്‍ ഡയസ് ആണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ബ്രിസ്റ്റല്‍ വെസ്റ്റേണ്‍ മേയറില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യനായിരുന്നു മുംബൈ സ്വദേശിയായ അമര്‍ ഡയസ്. ഭാര്യ മിനി കോവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റീനിലാണ്.