കൊവിഡ്: മരണം 19,000 കടന്നു

മാഡ്രിഡ്: കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 19,000 കടന്നു. 19,602 പേരാണ് കൊവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസ് സർവനാശം വിതയ്ക്കുന്ന സ്പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനിൽ 443 മരണങ്ങളും ഇറാനിൽ 143 പേരുമാണ് ഇന്ന് മരിച്ചത്. 3,434 പേരാണ് ഇതുവരെ സ്പെയിനിൽ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ 2,077 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് 2,206 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ ഇന്ന് 56 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ ഇവിടെ മരണസംഖ്യ 178 ആയി. സ്വിറ്റ്സർലണ്ടിലും ജർമിനിയിലും ഇന്ന് 13 പേർ വീതം മരിച്ചു.