സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യും


കാസർഗോഡ്: കൊറോണയുടെ പേരിൽ ജില്ലയിൽ ആരും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ. നിർദ്ദേശം ലംഘിച്ച് സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നവരെ അവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ സജിത്ത് ബാബു വ്യക്തമാക്കി.
ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കൃത്യമായ നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഐസോലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും കലക്ടർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ല പൂർണമായും പോലീസിൻറെ നിയന്ത്രണത്തിലാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed