അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ്

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഡെമോക്രാറ്റുകളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ വഴങ്ങിയില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ കോൺഗ്രസിന് മേൽ സമ്മര്‍ദം ചെലുത്താം അല്ലെങ്കില്‍ മറ്റ് പദ്ധതികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള തുക മതിൽ നിർമാണത്തിനായി ഉപയോഗിക്കാം എന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ.
35 ദിവസം നീണ്ട ട്രഷറി സ്തംഭനം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.