തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം വെനസ്വേലൻ പ്രസിഡണ്ട് തള്ളി

വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം വെനസ്വേല തള്ളി. തനിക്ക് അന്ത്യശാസനം നല്‍കാൻ ആർക്കും കഴിയില്ല. പ്രസിഡണ്ടായുള്ള പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും വെനസ്വേലൻ പ്രസിഡണ്ട് നിക്കോളസ് മദൂറോ പ്രതികരിച്ചു.
അടുത്ത എട്ട് ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവായ ജ്വാൻ ഗെയ്ഡോയെ ഇടക്കാല പ്രസിഡണ്ടായി അംഗീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പ്രസിഡണ്ട് നിക്കോളസ് മദൂറോ നിലപാട് വ്യക്തമാക്കിയത്. വെനസ്വേലക്ക് മേൽ ആരുടേയും തീരുമാനം അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ജോർജ് അരേസ പറഞ്ഞു.
അരേസ, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ യൂണിയൻ പ്രതിനിധി ഫെഡരിക മൊഗരീനിയും ഇടക്കാല തിരഞ്ഞെടുപ്പെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.