സമാധാന നൊബേൽ രണ്ടുപേർക്ക് – നദിയാ മുറാദ്, ഡെന്നിസ് മുക്‌വെഗേ

സ്റ്റോക്കോം∙ സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. നദിയാ മുറാദ്, ഡെന്നിസ് മുക്‌വെഗേ എന്നിവർക്കാണ് പുരസ്കാരം. യുദ്ധങ്ങളിലും സംഘർഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. ഐഎസ് ഭീകരതയിൽനിന്നു രക്ഷപ്പെട്ട യസീദി വംശജയാണ്. നദിയാ മുറാദ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെന്നിസ് മുക്‌വെഗേ.