കു​­​ടി​­​യേ​­​റ്റ​ക്കാ​­​ർ​­ക്കു​­​ള്ള താ​­​ത്കാ​­​ലി​­​ക സം​ര​ക്ഷ​ണം അ​വ​സാ​­​നി​­​പ്പി​­​ക്കു​­​മെ​­​ന്ന് ട്രം​പ്


വാഷിംഗ്ടൺ : ഹോണ്ടുറാസിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് നല്കുന്ന താത്കാലിക സംരക്ഷണം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2020 ജനുവരി അഞ്ചിന് ഹോണ്ടുറാസിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് (ടി.പി.എസ്) അവസാനിക്കും. ഇതോടെ 57,000 പേർ അമേരിക്ക വിടാൻ നിർബന്ധിതരാകും. 

1999ൽ മിച്ച് ചുഴലിക്കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ ശേഷമാണ് ഹോണ്ടുറാസിന് ടി.പി.എസ് ലഭിച്ചത്. താത്കാലികമായാണ് അഭയം നൽകുന്നതെങ്കിലും ഇതുവരെ കാലാവധി തീരുന്നതിനു മുന്പ് അഭയം നീട്ടികൊടുക്കുകയായിരുന്നു. 2020ൽ അഭയകാലാവധി അവസാനിക്കുന്നതോടെ കുടിയേറ്റക്കാർ തിരികെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങണമെന്നാണ് പുതിയ നിർദേശം.

ടി.പി.എസ് നിർത്തലാക്കാനുള്ള തീരുമാനത്തിൽ അഗാധമായി ഖേദിക്കുന്നതായി ഹോണ്ടുറാസ് സർക്കാർ പറഞ്ഞു. 20 വർഷത്തോളം അവരുടെ കുടുംബങ്ങൾ അമേരിക്കയിൽ ജീവിച്ചു. സ്വരാജ്യത്തേക്ക് മടങ്ങിവരാൻ അവർ തീരുമാനിച്ചാൽ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്ന് ഹോണ്ടുറാസിന്‍റെ അമേരിക്കൻ സ്ഥാനപതി മർലോൺ തബോര പറഞ്ഞു. 

സാൽവഡോർ, ഹെയ്റ്റി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടി.പി.എസ് നിർത്തലാക്കി തിരിച്ചയിക്കാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമം. നിയമ പ്രകാരം രൂപപ്പെടുത്തിയ പദ്ധതിയാണു ടി.പി.എസ്. 1990 ൽ പാസാക്കിയ നിയമം അനുസരിച്ച് ആഭ്യന്തര കലാപം മൂലമോ പ്രകൃതി ദുരന്തം മൂലമോ കഷ്ടപ്പെടുന്നവർക്ക് അമേരിക്കയിൽ സുരക്ഷിതവാസം നൽകി വരുന്നുണ്ട്.

You might also like

Most Viewed