ഗാ​­​സ​യി​ൽ വീ​­​ണ്ടും സം​ഘ​ർ​­ഷം : 170 പ​ല​സ്തീ​­​ൻ​­കാ​­​ർ​­ക്ക് പ​രി​­​ക്ക്


ഗാസ സിറ്റി : ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഇസ്രയേലി സേനയുടെ ആക്രമണത്തിൽ 170 പലസ്തീൻ പ്രക്ഷോഭകർക്ക് പരിക്കേറ്റു. പലസ്തീൻ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖദ്രയാണ് ഇക്കാര്യം അറിയിച്ചത്. 

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ ഇടങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേർ അതിർത്തിയിൽ എത്തിയിരുന്നു. പ്രതിഷേധക്കാരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. ഒടുവിൽ പ്രക്ഷോഭകാരികളെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വെടിവയ്പ് നടത്തിയതെന്ന് ഇസ്രയേലി സേന പ്രതികരിച്ചു.

ഇസ്രയേലി സേനയുടെ വെടിയേറ്റു ഗ്രേറ്റ് മാർ‍ച്ച് ഓഫ് റിട്ടേൺ എന്നുപേരിട്ട ആറാഴ്ച നീളുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 45 പലസ്തീൻ കാരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ‍ ഇസ്രയേലിന്‍റെ ഭാഗമായ പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പലസ്തീൻ അഭയാർ‍ത്ഥികൾ‍ ഗാസ അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്നത്.

You might also like

  • Straight Forward

Most Viewed