റഷ്യൻ സെൻട്രൽ ബാങ്കിൽ സൈബർ കവർച്ച

മോസ്കോ: റഷ്യ സെൻട്രൽ ബാങ്കിലുണ്ടായ സൈബർ കവർച്ചയിൽ 31 മില്യൺ ഡോളർ നഷ്ടമായതായി അധികൃതർ അറിയിച്ചു. ലോകത്ത് ഇന്ന് വരെ നടന്നിട്ടുള്ള ഏറ്റവും വലിയ സൈബർ കവർച്ചകളിലൊന്നാണിത്.
നഷ്ടപ്പെട്ട പണത്തെ കുറിച്ചുളള കണക്കെടുപ്പുകൾ നടത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ബാങ്ക് പുറത്തു വിട്ട ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ടില്‍ ഹാക്കർമാർ അക്കൗണ്ടിൽ കടന്ന് കയറിയതിനെ കുറിച്ച് പറയുന്നുണ്ട്.മുമ്പ് ന്യൂയോർക്ക് സെൻട്രൽ ബാങ്കിലും ബംഗ്ലാദേശ് സെൻട്രൽ ബാങ്കിലും സമാനമായി രീതിയിൽ കവർച്ച നടന്നിരുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി തകർക്കാൻ വിദേശ ചാരസംഘടനകളുടെ ശ്രമമായിരുന്നോ ഇതെന്നും സംശയിക്കുന്നതായി റഷ്യ ആരോപിച്ചു.