ബാര്‍ക്കോഴ കേസ്: വിജിലന്‍സ് ഫലപ്രദമല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: ബാര്‍ക്കോഴ കേസ് അന്വേഷണം സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങളുമായി ഹൈക്കോടതി. ബാര്‍ക്കോഴ കേസ് അന്വേഷണത്തിന് വിജിലന്‍സ് ഫലപ്രദമല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.അന്വേഷണത്തിന് മറ്റേതെങ്കിലും സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. കേരളത്തിലെ വിജിലന്‍സിന് വിജിലന്‍സ് ഇല്ല. ദൗര്‍ഭാഗ്യകരമാണ് വിജിലന്‍സിന്റെ അവസ്ഥയെന്നും കോടതി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ അതിന് ബാധ്യസ്ഥരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.