സിഗരറ്റ് വലിച്ചു തുടക്കം:‘ലിയോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ അന്‍പുമണി രാമദോസ്


വിജയ് നാകനായി എത്തുന്ന ‘ലിയോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ വന്‍ പ്രതിഷേധം. ചിത്രത്തിന്റെ പോസ്റ്ററില്‍ വിജയ് സിഗരറ്റ് വലിച്ചു പ്രത്യക്ഷപ്പെടുന്നതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നതിനെ വിമര്‍ശിച്ച് രാജ്യസഭാ എംപി അന്‍പുമണി രാമദോസും രംഗത്തെത്തി.
പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണമെന്ന് അന്‍പുമണി രാമദോസ് ട്വിറ്ററില്‍ കുറിച്ചു.

”നടന്‍ വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം. ‘ലിയോ’യിലെ ആദ്യത്തെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നതു കാണിച്ചത് ശരിയായില്ല. കുട്ടികളും വിദ്യാര്‍ഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരാണ്. പുകവലി രംഗങ്ങള്‍ കണ്ട് അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ പാടില്ല. ജനങ്ങളെ പുകവലിയില്‍നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം വിജയ്യ്ക്കുണ്ട്. നിയമം പറയുന്നതും അതുതന്നെയാണ്. വിജയ് തന്റെ ഉറപ്പുപാലിച്ചില്ല. 2007ലും 2012ലും അദ്ദേഹം ഉറപ്പു പറഞ്ഞതുപോലെ പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം.”-അന്‍പുമണി രാമദോസ് ട്വീറ്റ് ചെയ്തു.

article-image

adsdasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed