ന്യൂജനറേഷൻ ചിത്രങ്ങളോട് എതിർപ്പില്ലെന്ന് കാവ്യ

മാറുന്ന കാലഘട്ടത്തിൽ വരുന്ന സിനിമകൾക്ക് ചാർത്തി കൊടുക്കുന്ന പേരാണല്ലോ ‘ന്യൂ ജനറേഷൻ’ ചിത്രങ്ങളെന്ന്. കാലം മാറുന്നതിനനുസരിച്ച് മനുഷ്യൻ മാറുന്നു. പിന്നെ സിനിമ മാറുന്നതിലാണോ ആകുലത. നടി കാവ്യയുടെ കാഴ്ചപ്പാടിൽ ന്യൂജനറേഷൻ സിനിമകൾ അത്ര മോശമൊന്നുമല്ല. ഏറെ വിമർശകർ ന്യൂജൻ സിനിമകൾക്കുണ്ടെങ്കിലും ന്യൂ ജനറേഷന്റെയും ഓൾഡ് ജനറേഷന്റെയും ഭാഗമാകുന്ന കാവ്യയ്ക്ക് രണ്ടിന്റെയും വ്യത്യാസം അറിയാൻ കഴിയുന്നുണ്ട്. ന്യൂ ജനറേഷൻ സിനിമകളോട് എതിർപ്പില്ലെങ്കിലും സംസ്‌കാരത്തിനപ്പുറം റിയലിസ്റ്റിക്കാകുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും കാവ്യ പറയുന്നു. ന്യൂ ജനറേഷൻ ചിത്രങ്ങളോട് തനിക്ക് പോസിറ്റീവ് അഭിപ്രായമാണുള്ളത്. എന്നാൽ കാണാൻ ആഗ്രഹിച്ച പല സിനിമകളും അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് കാണാൻ കഴിഞ്ഞില്ലെന്നും, ന്യൂ ജനറേഷൻ സിനിമകളിലെ ചില ഡയലോഗുകൾ അവർക്കൊപ്പമിരുന്ന് കാണാൻ ബുദ്ധിമുട്ടുള്ളതാണെന്നും കാവ്യ അഭിപ്രായപ്പെട്ടു. ഖായിസ് മിലൻ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം. ശേഷം ലാസ്റ്റ് ബെഞ്ച് എന്നൊരു ചിത്രത്തിൽ കൂടി കാവ്യ കരാർ ഒപ്പിട്ടുണ്ട്. ജീത്തു ജോസഫിന്റെ ഒരു സ്ത്രീപക്ഷ ചിത്രത്തിലും കാവ്യ അഭിനയിച്ചേക്കും.