മണിരത്നം ചിത്രത്തിൽ നിന്ന് കീർത്തിയും പിൻമാറി


പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ മണിരത്നത്തിന്റെ സിനിമയിൽ നിന്ന് മലയാളി താരം കീർത്തി സുരേഷും പിന്മാറുന്നു.  ചിത്രത്തിൽ അഭിനയിക്കാൻ കരാറൊപ്പിട്ടിരുന്നതാണ് കീർത്തി. എന്നാൽ രണ്ടാമത് ആലോചിച്ചപ്പോൾ കഥാപാത്രം അത്ര പോരെന്ന് കീർത്തിക്ക് തോന്നി. പിന്നെ മണിരത്നവുമായി നേരിട്ട് ചർച്ച നടത്തി പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. ഇക്കാര്യം കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷും സ്ഥിരീകരിച്ചിട്ടുണ്ട്.

നിത്യ മേനോനാണ് മറ്റൊരു നായിക. നിത്യയുടെ കഥാപാത്രത്തിനുള്ള അതേ പ്രധാന്യം തന്നെയായിരുന്നു കീർത്തിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന കഥാപാത്രത്തിനും. പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമം മണി തുടങ്ങിയെന്നും അറിയുന്നു. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങുക.

അടുത്തിടെയായി മണിരത്നത്തിന്റെ സിനിമയിൽ നിന്ന് താരങ്ങൾ ഒന്നോന്നായി പിന്മാറുകയാണ്.  നേരത്തെ യുവമലയാള നടൻ ദുൽഖർ സൽമാനും പിന്മാറിയിരുന്നു. പകരം നാനിയാണ് എത്തുന്നത്.

You might also like

  • Straight Forward

Most Viewed