സിദ്ധിഖ് ഫഹദ് ചിത്രം ഉപേക്ഷിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം സംവിധായകൻ സിദ്ധിഖ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. രണ്ട് വർഷത്തിന് മുന്പ് തന്നെ ഫഹദിനെ നായകനാക്കി ഈ ചിത്രം പുറത്തിറക്കാൻ സിദ്ധിഖ് പദ്ധതിയിട്ടിരുന്നെങ്കിലും ഫഹദിന്റെ തിരക്കുകളും മറ്റ് പല കാരണങ്ങളും കൊണ്ട് അത് നീണ്ടു പോവുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായി സിനിമ ഉപേക്ഷിച്ചിരിക്കുന്നത്. താങ്ങാനാവാത്ത ബഡ്ജറ്റാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഭാഗമാകാനായി ഫഹദ് കരാറൊപ്പിട്ട ചില ചിത്രങ്ങളിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു.