നാദിര്‍ഷ-ജയസൂര്യ ചിത്രം ‘ഗാന്ധി സ്‌ക്വയര്‍’

കൊച്ചി: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്‌ക്വയര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. സലിം കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊച്ചിയില്‍ വച്ച് നടക്കും.
നാദിര്‍ഷയുടെ ഉമ്മ സുഹ്‌റ ആണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കുക. അമര്‍ അക്ബര്‍ അന്തോണി സിനിമയ്ക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന സിനിമയാണിത്. ഈ ചിത്രത്തിലെ അതേ ടെക്‌നിക്കല്‍ ക്രൂ തന്നെയാണ് ഗാന്ധി സ്‌ക്വയറിന്റയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
സുരേഷ് വാര്യനാടന്‍ തിരക്കഥയും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.
അതേസമയം, കേശു ഈ വീടിന്റെ നാഥന്‍ ആണ് നാദിര്‍ഷ ഒരുക്കുന്ന മറ്റൊരു ചിത്രം. വെള്ളം, സണ്ണി, കത്തനാര്‍, രാമ സേതു തുടങ്ങി നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.