ലോക്ക് ഡൗൺ :പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരുടെ അക്കൗണ്ടിലേക്ക് പണം അയച്ച് ഹൃത്വിക് റോഷനും രോഹിത് ഷെട്ടിയും

ലോക്ഡൗണില്‍ എല്ലാം അടച്ചിടുകയും വീടുകളില്‍ നിന്നും സെലിബ്രിറ്റികള്‍ പുറത്തേക്ക് ഇറങ്ങാതെയും ആയതോടെ പാപ്പരാസി ഫോട്ടോഗ്രാഫര്‍മാർക്കും ജോലിയില്ലാതെയായി. ജിം, വീട്, എയര്‍പോര്‍ട്ട് എന്നിങ്ങനെ സെലിബ്രിറ്റികള്‍ എത്തുന്നിടത്തൊക്കെ ഫോട്ടോഗ്രാഫേര്‍സും പിന്നാലെ എത്തിയിരുന്നു. ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫേര്‍സിന് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും സംവിധായകനും നിര്‍മ്മാതാവുമായ രോഹിത് ഷെട്ടിയും.
ഫോട്ടോഗ്രാഫേര്‍സിന്റെ അക്കൗണ്ടുകളിലേക്ക് താരങ്ങള്‍ പണം അയച്ച് സഹായിക്കാനാണ് താരങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് വൈറല്‍ ഭയനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.