ലോറൻസിന്റെ മൂന്ന് കോടി സംഭാവന; സൂപ്പർതാരങ്ങൾ ഉത്‌കണ്‌ഠയിൽ: ഷമ്മി തിലകൻ

രാഘവ ലോറൻസ് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപ സംഭാവന നൽകിയിരുന്നു. ഇപ്പോഴിതാ ലോറൻസിന്റെ സംഭാവനയെ പ്രകീർത്തിച്ചും, സൂപ്പർതാരങ്ങളെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ഷമ്മിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് -
#Great…! ‘ചന്ദ്രമുഖി 2’ ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്.. #respect #love_you_lorence ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പർ താരങ്ങൾ ഉത്കണ്ഠാകുലർ. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു. ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകൾ കാണേണ്ടി വരുമോ എന്തോ..?