അനൂപ് സത്യന്റെ ചിത്രം ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കും

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്നു. ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. അൽഫോൺസ് ജോസഫാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്.
ശോഭനയും കല്യാണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം: ഉത്തര മേനോൻ, ചമയം: റോണെക്സ്, ലൈൻ പ്രോഡ്യൂസർ: ഹാരിസ് ദേശം. കുറുപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ദുൽഖർ, അനൂപ് സത്യൻ ചിത്രത്തിലേക്കെത്തും.