മുകേഷിന്റെ ശക്തിമാനെ വിലക്കണമെന്ന് 'ഒറിജിനൽ ശക്തിമാൻ'കാരണംവ്യക്തമാക്കി ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയ്ക്കെതിരെ നിർമ്മാതാവും ശക്തിമാൻ സീരിയലിലെ നടനുമായ മുകേഷ് ഖന്ന. തനിക്ക് കോപ്പിറൈറ്റുള്ള ശക്തിമാൻ കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ ധമാക്കയിൽ അവതരിപ്പിച്ചുവെന്നാണ് മുകേഷ് ഖന്നയുടെ ആരോപണം.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡണ്ട് രഞ്ജി പണിക്കർക്ക് അയച്ച പരാതിയിൽ ഇത് വിലക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1997ലെ ദൂരദർശൻ ഹിറ്റ് സീരിയലായിരുന്ന ശക്തിമാൻ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പിറൈറ്റുള്ള താണെന്നും, തന്റെ അനുമതി കൂടാതെയാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്നുമാണ് മുകേഷ് ഖന്നയുടെ ആരോപണം. സിനിമയിലെ ചില രംഗങ്ങളിൽ മാത്രമുള്ള കോമഡി കഥാപാത്രം മാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന കാര്യം മുകേഷ് ഖന്നയെ അറിയിക്കുമെന്നും,അനുമതി തന്നില്ലെങ്കിൽ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങൾ ഒഴിവാക്കുമെന്നും ഒമർ ലുലു വ്യക്തമാക്കി. ധമാക്കയിൽ മലയാള താരം മുകേഷ് ശക്തിമാന്റെ വേഷത്തിലെത്തുന്നതിന്റെ ചിത്രങ്ങൾ ഒമർ ലുലു പുറത്ത് വിട്ടിരുന്നു.